അഭിഭാഷകയെ ബസില്‍ ശല്യം ചെയ്ത കേസ്; പ്രതി ലോഡ്ജില്‍ മരിച്ച നിലയില്‍

Wait 5 sec.

തിരുവനന്തപുരം |  കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വനിതാ അഭിഭാഷകയെ ശല്യം ചെയ്‌തെന്ന കേസില്‍ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം സ്വദേശിയായ വിമല്‍ കുമാറിനെയാണ് വര്‍ക്കലയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് മാനേജര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ വിമല്‍ കുമാറിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി 11ന് ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു വനിതാ അഭിഭാഷകയെ ശല്യം ചെയ്തതായി ഇയാള്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ സഹിതം അഭിഭാഷകതി നല്‍കിയ പരാതിയെ തുടര്‍ന്ന് മംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.