തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന്റെ അപ്പീലില്‍ വിധി ഇന്ന്

Wait 5 sec.

കൊച്ചി |  തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നുമുള്ള ആന്റണി രാജുവിന്റെ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുകഅതേ സമയം, ശിക്ഷാവിധി സ്റ്റേ ചെയ്യരുതെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നുമാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷ സ്റ്റേ ചെയ്താല്‍ അത് നിയമപരമായ തെറ്റായ കീഴ്‌വഴക്കത്തിന് കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.1990-ലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം.