ബോളിവുഡ് താരം ഷാഹിദ് കപൂർ തന്റെ ആഡംബര വാഹന ശേഖരത്തിലേയ്ക്ക് പുത്തൻ മെഴ്സിഡീസ് ബെൻസ് ജി-വാഗൺ കൂടി എത്തിച്ചിരിക്കുന്നു. ജി-വാഗണിന്റെ ഏറ്റവും പുതിയ 450ഡി (450d) മോഡലാണ് താരം സ്വന്തമാക്കിയത്. 2025-ൽ വിപണിയിലെത്തിയ ഈ വാഹനത്തിന് ഏകദേശം 2.9 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.ഷാഹിദ് കപൂർ തിരഞ്ഞെടുത്ത ജി 450ഡി മോഡൽ അതിന്റെ മികച്ച എൻജിൻ കരുത്തിന് പേരുകേട്ടതാണ്. 362 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3 ലീറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിനുള്ളത്. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനമുള്ള ഈ എസ്‌യുവിക്ക് വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.Also read: അങ്കമാലി ജസ്‌ലിയയുടെ മരണം; പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചു, സിറിയാക്കിന്റെ പിതാവ് അറസ്റ്റിൽമെഴ്സിഡീസ് ബെൻസ് വാഹനങ്ങളുടെ വലിയ ആരാധകനായ ഷാഹിദിന്റെ ശേഖരത്തിൽ നേരത്തെ തന്നെ മെയ്ബ ജിഎൽഎസ് (Maybach GLS), മെയ്ബ എസ്-ക്ലാസ് (Maybach S-Class) തുടങ്ങിയ പ്രീമിയം മോഡലുകൾ ഇടംപിടിച്ചിട്ടുണ്ട്. പുതിയ ജി-വാഗണിനായി താരം തിരഞ്ഞെടുത്തത് ആകർഷകമായ ക്ലാസിക് ഗ്രേ നിറമാണ്. ഗ്രേ കൂടാതെ റൂബെല്ലൈറ്റ് റെഡ്, ഡീപ് ഗ്രീൻ, ഡാർക്ക് ബ്ലൂ, ഓപലൈറ്റ് വൈറ്റ് ബ്രൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിലും ഈ വാഹനം ലഭ്യമാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ ഖുഷി കപൂർ, സംവിധായകൻ രോഹിത് ഷെട്ടി, ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും മെഴ്സിഡീസ് ബെൻസ് ജി-വാഗണിന്റെ ഉടമകളാണ്.The post ഷാഹിദ് കപൂറിന്റെ ഗാരേജിലേയ്ക്ക് പുതിയ അതിഥി; 2.9 കോടിയുടെ മെഴ്സിഡീസ് ബെൻസ് ജി-വാഗൺ സ്വന്തമാക്കി താരം appeared first on Kairali News | Kairali News Live.