ന്യൂഡല്‍ഹി | മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി നല്‍കി യുഎസ് . 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്.ഈ മാസം അഞ്ച് മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവ്. 2026 ഏപ്രില്‍ 3 വരെയാണ് ഇളവ് അനുവദിച്ചത്.President Trump’s energy agenda has resulted in oil and gas production reaching the highest levels ever recorded.To enable oil to keep flowing into the global market, the Treasury Department is issuing a temporary 30-day waiver to allow Indian refiners to purchase Russian oil.…— Treasury Secretary Scott Bessent (@SecScottBessent) March 6, 2026മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ്ക്ക് താത്കാലിക അനുമതി നല്‍കിയിരിക്കുന്നത് ‘പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ്ജ നയങ്ങളുടെ ഫലമായി എണ്ണ, പ്രകൃതിവാതക ഉല്‍പ്പാദനം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്.ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം തടസ്സമില്ലാതെ തുടരുന്നതിനായി, റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് അമേരിക്കന്‍ ട്രഷറി വകുപ്പ് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിക്കുകയാണ്. ബോധപൂര്‍വമുള്ള ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടമൊന്നും നല്‍കില്ല, കാരണം നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഇത് അനുമതി നല്‍കുന്നത്.ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ്. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ന്യൂഡല്‍ഹി വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതീക്ഷിക്കുന്നു. ആഗോള ഊര്‍ജ്ജ മേഖലയെ ബന്ദിയാക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധിയും സമ്മര്‍ദ്ദവും ലഘൂകരിക്കാന്‍ ഈ താത്കാലിക നടപടി സഹായിക്കും’-ബെസന്റ് എക്‌സില്‍ കുറിച്ചു റഷ്യന്‍ എണ്ണയ്ക്ക് ജി7 രാജ്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വില പരിധി ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് അടുത്ത 30 ദിവസത്തേക്ക് ഈ നിയന്ത്രണങ്ങളില്‍ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കും