“അനിയനെ ബിജെപിക്ക് കൊടുത്തു; സണ്ണി ജോസഫ് മാതൃകയായോ?” കെപിസിസി അധ്യക്ഷനെതിരെ പരിഹാസവുമായി വി. വസീഫിന്റെ ഫേസ്ബുക് പോസ്റ്റ്

Wait 5 sec.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിലെത്തിയ സംഭവത്തിൽ രൂക്ഷമായ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. സ്വന്തം അനിയനെ ബിജെപിക്ക് വിട്ടുകൊടുത്ത് കോൺഗ്രസ്-ബിജെപി ബന്ധം ശക്തിപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് മറ്റുള്ളവർക്ക് മാതൃകയായോ എന്നായിരുന്നു വസീഫിന്റെ ഫേസ്ബുക്ക് കുറിപ്പ്. കണ്ണൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ ഷാജി വി.ജെ. പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.കണ്ണൂർ മമ്പറത്ത് ബിജെപി സംഘടിപ്പിച്ച ‘അഭാൽ’ പരിപാടിയിലാണ് ഷാജി വി.ജെ. അപ്രതീക്ഷിതമായി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ശോഭ കരന്തലജെ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിലായിരുന്നു ഷാജിയുടെ സാന്നിധ്യം. ALSO READ : തെരഞ്ഞെടുപ്പ് കാലത്തെ നുണ സ്ഫോടനം; വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്മുൻ കെഎസ് യു നേതാവും കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന ഷാജി, താൻ ബിജെപിയിൽ ചേരുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് കെപിസിസി അധ്യക്ഷന്റെ കുടുംബത്തിൽ നിന്നുള്ള ഈ നീക്കം.The post “അനിയനെ ബിജെപിക്ക് കൊടുത്തു; സണ്ണി ജോസഫ് മാതൃകയായോ?” കെപിസിസി അധ്യക്ഷനെതിരെ പരിഹാസവുമായി വി. വസീഫിന്റെ ഫേസ്ബുക് പോസ്റ്റ് appeared first on Kairali News | Kairali News Live.