യാത്രക്കാർക്ക് ആശ്വാസം; ഖത്തറിലെ ഹമദ് എയർപോർട്ട് വീണ്ടും തുറന്നു

Wait 5 sec.

പ്രാദേശിക സംഘർഷാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത ഭാഗികമായി വീണ്ടും തുറന്നതോടെ ദോഹയിൽ നിന്ന് ആദ്യ വിമാനം ഇന്ന് (ശനിയാഴ്ച) രാവിലെ പുറപ്പെട്ടു. ഗൾഫിലെ പ്രധാന എയർപോർട്ടായ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ആദ്യപടിയായാണ് ഈ നീക്കം. ഗ്ലോബൽ ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈട്രഡാറിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലണ്ടനിലേക്കുള്ള എ380 വിമാനമാണ് ഫെബ്രുവരി 28ന് ആരംഭിച്ച പ്രാദേശിക സംഘർഷങ്ങൾക്ക് ശേഷം ഇന്ന് രാവിലെ ദോഹയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം.Also read : ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യം പരിഗണന നൽകുന്നത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെയും കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്നവരെയും വയോധികരെയും അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായോ മാനുഷിക കാരണങ്ങളാലോ യാത്ര ചെയ്യേണ്ടവരെയുമാണെന്ന് ഖത്തറിന്റെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.The post യാത്രക്കാർക്ക് ആശ്വാസം; ഖത്തറിലെ ഹമദ് എയർപോർട്ട് വീണ്ടും തുറന്നു appeared first on Kairali News | Kairali News Live.