കൊച്ചിയിൽ ഇറാൻ പടക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവി സംഘം പിടിയിൽ

Wait 5 sec.

കൊച്ചി|  ഇറാന്റെ പടക്കപ്പലായ ഐ ആര്‍ ഐ എസ് ലാവന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.നിരോധിതമേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് കാവലിലുള്ള സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സി ഐ എസ് എഫ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.മറൈന്‍ഡ്രൈവില്‍ നിന്ന് ബോട്ട് വാടകയ്‌ക്കെടുത്താണ് റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടറും ക്യാമറമാനും ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താനെത്തിയതെന്ന് പോലീസ് പറഞ്ഞു. നിരോധിതമേഖലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കും.