ടോട്ടൽ ഫ്ലോപ്പ് ;മാലിന്യ ശേഖരണത്തിന് പിന്നാലെ മാലിന്യനിർമാർജനവും പാളി, നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

Wait 5 sec.

ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മാലിന്യ ശേഖരണത്തിന് പിന്നാലെ മാലിന്യനിർമാർജനവും പാളി. തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശ വാസികൾ. നഗരസഭ മാലിന്യങ്ങൾ തള്ളിയത് കെഎസ്ആർടിസിയുടെ സ്ഥലത്ത്.ശുചീകരണം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും മാലിന്യങ്ങൾ നഗരത്തിൽ തന്നെയാണ് നഗരസഭ തള്ളിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഈഞ്ചക്കല്ലിൽ ഉള്ള പറമ്പിലാണ് നഗരസഭ മാലിന്യങ്ങൾ തള്ളിയത്. നഗരസഭയുടെ പ്രവർത്തിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.Also read: ‘കുട്ടനാടിന്റെ വികസനക്കുതിപ്പ്; പാലം വരുന്നതിന് മുൻപുള്ള നാടും ശേഷമുള്ള നാടും തമ്മിലുള്ള വ്യത്യാസം ചരിത്രം വിലയിരുത്തും’: മന്ത്രി മുഹമ്മദ് റിയാസ്അതേസമയം, ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ശുചീകരണത്തിലെ പരാജയത്തിന് സർക്കാരിനെ പഴിചാരാനാണ് നഗരസഭയുടെ നീക്കമെന്ന് ആരോപണമുണ്ട്. മുൻവർഷങ്ങളിൽ കൃത്യമായി നടന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ വൈകുന്നത് പകർച്ചവ്യാധി ഭീഷണിക്ക് കാരണമാകുമെന്ന വലിയ ഭീതിയിലാണ് പ്രദേശവാസികൾ.English summary : After the garbage collection, the garbage disposal also failed during the Attukal Pongala cleanup. Local residents protested against the Thiruvananthapuram Municipality. The municipality dumped the garbage at the KSRTC site.The post ടോട്ടൽ ഫ്ലോപ്പ് ;മാലിന്യ ശേഖരണത്തിന് പിന്നാലെ മാലിന്യനിർമാർജനവും പാളി, നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ appeared first on Kairali News | Kairali News Live.