ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ നാളെ ഇന്ത്യയും ന്യൂസിലൻഡും നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആരാധകർ സാക്ഷിയാകുന്ന മത്സരത്തിൽ ചില താരങ്ങളുടെ പ്രകടനം ഫലത്തെ നിർണയിക്കാനിടയുണ്ട്. ന്യൂസിലൻഡിന്റെ ഫിൻ അലൻ ഈ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ്. എട്ട് മത്സരങ്ങളിൽ 289 റൺസ് നേടിയ താരം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ 33 പന്തിൽ സെഞ്ചുറി നേടി റെക്കോർഡ് കുറിച്ചു.ഇന്ത്യക്കായി സഞ്ജു സാംസൺ മികച്ച ഫോമിലാണ്. നാല് മത്സരങ്ങളിൽ 232 റൺസ് നേടിയ സഞ്ജു, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി. ഫൈനലിലും വലിയ ഇന്നിങ്സ് പ്രതീക്ഷിക്കപ്പെടുന്നു.Also Read: ന്യൂസിലൻഡിനെതിരെ ഐസിസി ഫൈനലുകളിൽ ഇന്ത്യയുടെ റെക്കോർഡ് നിങ്ങളെ ഞെട്ടിക്കും!ബൗളിങ്ങിൽ ജസ്പ്രീത് ബുംറ ഇന്ത്യയുടെ മുഖ്യ ആയുധമാണ്. ഏഴ് മത്സരങ്ങളിൽ 10 വിക്കറ്റ് നേടിയ താരം മികച്ച ഇക്കണോമിയോടെ എതിരാളികളെ നിയന്ത്രിച്ചിരിക്കുകയാണ്.ന്യൂസിലൻഡിനായി ഓൾറൗണ്ടർ റച്ചിൻ രവീന്ദ്ര 11 വിക്കറ്റും നിർണായക റൺസും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.അതേസമയം, ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ബാറ്റിലും ബൗളിലും നിർണായക പങ്ക് വഹിക്കുന്ന താരമാണ്. എട്ട് മത്സരങ്ങളിൽ 199 റൺസും 8 വിക്കറ്റും നേടി.ഇവർക്ക് പുറമെ ഇഷാൻ കിഷൻ, വരുണ്‍ ചക്രവര്‍ത്തി, ഗ്ലെൻ ഫിലിപ്സ് എന്നിവരും ഫൈനലിൽ ശ്രദ്ധേയ താരങ്ങളായി മാറാനിടയുണ്ട്. The post സഞ്ജു, ബുംറ, അലൻ… ലോകകപ്പ് ഫൈനലിന്റെ ഹീറോ ആരാകും? appeared first on Kairali News | Kairali News Live.