കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും ആരംഭിക്കും

Wait 5 sec.

കുവൈത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ബന്ധപ്പെട്ട സുരക്ഷാ അധികൃതരുമായി ഏകോപനം നടത്തിയും കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും ആരംഭിക്കുമെന്ന് ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ സാഹചര്യം പരിഗണിച്ച് മുമ്പ് സ്വീകരിച്ചിരുന്ന മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചതിനുശേഷമാണ് നമസ്കാരങ്ങൾ പുനരാരംഭിക്കാൻ തീരുമാനം എടുത്തത്. പുതിയ ക്രമീകരണപ്രകാരം ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റിന് ശേഷമാണ് തറാവീഹ് നമസ്കാരം ആരംഭിക്കുക. ഖിയാം നമസ്കാരം ദിവസവും അർദ്ധരാത്രി മുതൽ രാത്രി 12.30 വരെ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.Also read : ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന പ്രഖ്യാപിച്ച സമയക്രമം കർശനമായി പാലിക്കണമെന്നും പള്ളികളുടെ ഭരണസമിതികൾ നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ അനുസരിച്ച് വിശ്വാസികൾ നമസ്കാരങ്ങളിൽ പങ്കെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.The post കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും ആരംഭിക്കും appeared first on Kairali News | Kairali News Live.