ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും റിപ്പോർട്ട്. മിസൈൽ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത വസ്തുക്കളോ വീഴുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് മുന്നറിയിപ്പ് നൽകി.വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരം വസ്തുക്കൾ ഗുരുതര അപകടസാധ്യതകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വസ്തുവിനോടും അത് പതിച്ച സ്ഥലത്തോടും സുരക്ഷിത അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ അവയിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരിക്കാമെന്നതിനാൽ അവയെ സ്പർശിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും സൈന്യം വ്യക്തമാക്കി. സംഭവസ്ഥലത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ജനറൽ സ്റ്റാഫ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ആളുകൾ ഒരുമിച്ചു ചേരുന്നത് പരിക്കുകളുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷാ നടപടികൾക്കും തടസ്സമാകാനിടയുണ്ടെന്നും അധികൃതർ പറഞ്ഞു.Also read : യാത്രക്കാർക്ക് ആശ്വാസം; ഖത്തറിലെ ഹമദ് എയർപോർട്ട് വീണ്ടും തുറന്നുസംഭവസ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സൈന്യം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനാവശ്യമായ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാനിടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.മിസൈൽ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത വസ്തുക്കളോ കണ്ടെത്തുന്ന സാഹചര്യത്തിൽ ഉടൻ തന്നെ അടിയന്തര നമ്പറായ 112-ൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങളിൽ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നത് മനുഷ്യജീവിതം സംരക്ഷിക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകൾക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാൻ സഹായകരമാകുമെന്നും സൈന്യം കൂട്ടിച്ചേർത്തു.The post ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന appeared first on Kairali News | Kairali News Live.