‘അബിൻ വർക്കിയെ പത്തനംതിട്ടയിൽ വേണ്ട’; ആറന്മുളയിൽ കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു, അബിൻ വർക്കിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ വ്യാപകം

Wait 5 sec.

ആറന്മുള നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ നീക്കങ്ങൾക്കെതിരെ പാർട്ടിയിൽ പരസ്യമായ പ്രതിഷേധം ശക്തം. “അബിൻ വർക്കിയെ പത്തനംതിട്ടയിൽ വേണ്ട” എന്ന വാചകങ്ങളോടെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.ഡിസിസി ഓഫീസ്, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിലും ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സ്ഥാനാർഥി മോഹവുമായി അബിൻ വർക്കി മണ്ഡലത്തിൽ സജീവമാകുന്നതിനിടെയാണ് ഈ നീക്കം. ഇത് അബിൻ വർക്കിക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.Also read: കേരളത്തിന്റെ സ്വപ്ന പദ്ധതി: ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് തുടക്കം; ആദ്യ ബ്ലാസ്റ്റിങ് ഇന്ന് മുഖ്യമന്ത്രി നിർവഹിക്കുംപുറത്തുനിന്നുള്ള സ്ഥാനാർഥികളെ കെട്ടിയിറക്കേണ്ടതില്ലെന്ന് നേരത്തെ നടന്ന ഡിസിസി യോഗത്തിൽ ഭൂരിഭാഗം നേതാക്കളും ശക്തമായ അഭിപ്രായം ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അബിൻ വർക്കിക്കെതിരെ പോസ്റ്റർ പ്രതിഷേധം അരങ്ങേറുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിരുന്നു. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പോര് അങ്ങനെ മുറുകുകയാണ്.The post ‘അബിൻ വർക്കിയെ പത്തനംതിട്ടയിൽ വേണ്ട’; ആറന്മുളയിൽ കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു, അബിൻ വർക്കിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ വ്യാപകം appeared first on Kairali News | Kairali News Live.