പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനും ഫിലിം അക്കാദമിക്കുമായ സണ്ണി ജോസഫിനെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറായി നിയമിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ആർ ബിന്ദു പറഞ്ഞു.Also read : പെരുമ്പളം പാലത്തിൻ്റെ ഉദ്ഘാടനത്തിന് സാക്ഷിയാകാൻ അയാളുമെത്തി; മുപ്പത് വർഷം മുൻപുള്ള തൻ്റെ ജനനകഥയ്ക്ക് നിവാസികളുടെ ദുരിതത്തിൻ്റെ പ‍ഴക്കമെന്ന് തരുണ്‍അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്രപഠന കലാലയമാക്കി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർത്തുകയെന്ന ലക്ഷ്യസാധ്യത്തിനാണ് സണ്ണി ജോസഫിൻ്റെ നിയമനമെന്ന് മന്ത്രി പറഞ്ഞു. നാലു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര ഛായാഗ്രഹണരംഗത്തുള്ള ദൃശ്യകലാപ്രതിഭയാണ് സണ്ണി ജോസഫ്. അറുപത്തഞ്ചോളം ചലച്ചിത്രങ്ങൾക്ക് ദൃശ്യഭാഷ്യം പകരുകയും സംവിധാനമടക്കമുള്ള മേഖലകളിലും പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുള്ള സണ്ണി ജോസഫിൻ്റെ പ്രവൃത്തിപരിചയം കെ ആർ നാരായണൻ്റെ പേരിലുള്ള കേരളത്തിൻ്റെ സ്വന്തം ചലച്ചിത്രപഠന കലാലയത്തിന് പുതിയ ഉയരങ്ങൾ സമ്മാനിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.The post കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സണ്ണി ജോസഫിനെ നിയമിച്ചു appeared first on Kairali News | Kairali News Live.