“ഫൈനലിൽ വരുണിനെ കളിപ്പിക്കണം!” – അഭിപ്രായവുമായി മുൻ പരിശീലകൻ

Wait 5 sec.

ലോകകപ്പ് ഫൈനലിൽ വരുൺ ചക്രവർത്തിയെ ഒഴിവാക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. മിസ്റ്ററി സ്പിന്നർ ലേബലിൽ എത്തിയ ചക്രവർത്തി കഴിഞ്ഞ കുറെ മത്സരങ്ങളിലായ് മികച്ച ഫോമിലല്ലാത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതിനിടയിൽ ചക്രവർത്തിക്ക് പകരം ചൈനമാൻ ബൗളർ കുൽദീപ് യാദവിനെ ഫൈനലിൽ ഇറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.എന്നാൽ ചക്രവർത്തിയെ ടീമിൽ നിലനിർത്തണമെന്ന ആവശ്യവുമായി ഭരത് അരുൺ രംഗത്തെത്തി. വരുണിനോട് സ്റ്റമ്പിന് വെളിയിൽ എരിയുന്ന പ്രതിരോധാത്മക ശൈലി വെടിഞ്ഞു പഴയപോലെ സ്റ്റമ്പിനെ ആക്രമിക്കാൻ അരുൺ അവശ്യപ്പെട്ടു .”സ്റ്റംപുകൾക്ക് നേരെ ആക്രമണം നടത്തുക” എന്ന് ഭാരത് പറഞ്ഞു. ചക്രവർത്തിയുടെ ഭൂരിഭാഗം വിക്കറ്റ് എൽബിഡബ്ലിയു അല്ലെങ്കിൽ ബൗൾഡ് ആണ്, അതായത് സ്റ്റംപുകളെ നേരിട്ട് ലക്ഷ്യമിട്ടാണ്. ഫൈനലിൽ കുൽദീപ് യാദവിനെ പകരക്കാരനായി ചേർക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Also Read: ഗ്രാൻഡ് ക്ലൈമാക്സ്| ചരിത്രം എഴുതുമോ ഇന്ത്യ, അതോ കിവീസ് ഞെട്ടിക്കുമോഇതിനൊപ്പം, ഇന്ത്യയുടെ ബോളിങ് തന്ത്രത്തിൽ ജസ്പ്രീത് ബുംറ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു . “ബുമ്രാ ഇന്ത്യയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. തന്റെ മികവിലൂടെ പലപ്പോഴും ഇന്ത്യയെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.The post “ഫൈനലിൽ വരുണിനെ കളിപ്പിക്കണം!” – അഭിപ്രായവുമായി മുൻ പരിശീലകൻ appeared first on Kairali News | Kairali News Live.