മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ്

Wait 5 sec.

സാരിയടുത്ത് മഞ്ഞുമലയിലൂടെ ചീറിപ്പായാൻ കഴിയുമോ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. സാഹസികതയും ഇന്ത്യൻ പാരമ്പര്യവും കൈകോർത്തപ്പോൾ പിറന്നത് ഇന്റർനെറ്റിനെ ഇളക്കിമറിച്ച ഒരു അപൂർവ്വ കാഴ്ചയാണ്. തണുത്തുറഞ്ഞ മഞ്ഞിലൂടെ അതിവേഗത്തിൽ സ്നോബോർഡിംഗ് നടത്തുന്ന രണ്ട് യുവതികളുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്. വെറുമൊരു സ്നോബോർഡിംഗല്ല, നമ്മുടെ സ്വന്തം സാരിയുടുത്താണ് ഈ ‘സാഹസിക സുന്ദരിമാർ’ മഞ്ഞിലൂടെ പറക്കുന്നത്.ഇന്ത്യൻ സ്നോബോർഡറായ ഊർമ്മിളയും സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ലിൻഡയുമാണ് ഈ വിസ്മയ വീഡിയോയിലെ താരങ്ങൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കഠിനമായ ശൈത്യകാല കായിക വിനോദത്തെ ഇത്രയും മനോഹരമായി പരമ്പരാഗത വേഷവിധാനവുമായി കോർത്തിണക്കിയതിനെ കൈയടിച്ചാണ് സോഷ്യൽ മീഡിയ വരവേൽക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ മലമുകളിൽ വെച്ച് അതീവ ശ്രദ്ധയോടെ സാരിയുടുത്ത് തയ്യാറെടുക്കുന്ന ഇരുവരെയും കാണാം. പിന്നാലെ മഞ്ഞിലേക്ക് ഊളിയിടുന്ന ഇവരുടെ പ്രകടനം പ്രൊഫഷണൽ അത്‌ലറ്റുകളെ പോലും അമ്പരപ്പിക്കുന്നതാണ്.ALSO READ : അമ്മത്തൊട്ടിലിൽ അലാറം മു‍ഴങ്ങി, ജീവനക്കാർ ഓടിയെത്തിയപ്പോള്‍ കണ്ടത് കുഞ്ഞ് അതിഥിയെയല്ല, കരുതലിന്റെ ‘സ്നേഹക്ക‍ി‍ഴി’“സാരി നോട്ട് സോറി” എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാരമ്പര്യ വേഷം സാഹസികതയ്ക്ക് തടസ്സമല്ലെന്ന് ഇവർ ഇതിലൂടെ തെളിയിക്കുന്നു. “മഞ്ഞിലൂടെ പറക്കുന്ന സൂപ്പർ വുമൺമാർ”, “സ്ത്രീശാക്തീകരണത്തിന്റെ പ്രതീകം” എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. സാരി പോലെയുള്ള വസ്ത്രം ധരിച്ച് എങ്ങനെ ഇത്ര അനായാസമായി സ്നോബോർഡിംഗ് നടത്താൻ കഴിയുന്നു എന്ന അത്ഭുതത്തിലാണ് പലരും. ലോകമെമ്പാടുമുള്ള ആളുകൾ അഭിനന്ദനങ്ങളുമായി എത്തിയതോടെ വീഡിയോ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. View this post on Instagram A post shared by Urmila P. (@ursk8kid)The post മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ് appeared first on Kairali News | Kairali News Live.