ഒരു റിലേഷൻഷിപ്പിനെ സ്ത്രീകള്‍ എപ്പോ‍ഴും വൈകാരികമായി സമീപിക്കുന്നവരാണ്. പുരുഷന്മാർ പ്രായോഗികമായും. അതിനാൽ ടോക്സിക് റിലേഷൻഷിപ്പിൽ സ്ത്രീക‍ള്‍ അകപ്പെട്ടു പോയാലും അതിനെ പരമാവധി സഹിച്ചു ക്ഷമിച്ചും പോകാറാണ് പതിവ്. അങ്ങനെ എത്രയെത്ര സെക്കൻ്റ് ചാൻസുകള്‍ സ്ത്രീ / പുരുഷന് നിങ്ങള്‍ നൽകിയിട്ടുണ്ടാകും. ചിലപ്പോഴൊക്കെ രണ്ടാമതൊരു അവസരം നൽകുന്നത് നല്ലതാണ്, എന്നാൽ മറ്റ് ചില സാഹചര്യങ്ങളിൽ ബന്ധം അവസാനിപ്പിക്കുന്നതാണ് ബുദ്ധി. താഴെ പറയുന്ന സ്വഭാവമുള്ളവരാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ രണ്ടാമതൊരു അവസരം നൽകുന്നത് അത്ര ബുദ്ധിയല്ല.തുടർച്ചയായി നുണ പറയുന്നവർപങ്കാളി നിങ്ങളോട് തുടർച്ചയായി നുണ പറയുന്നെങ്കിൽ നിങ്ങളോടുള്ള ബഹുമാനമില്ലായ്മയും വിശ്വാസലംഘനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. വിശ്വാസം ഒരിക്കൽ തകർന്നാൽ അത് വീണ്ടെടുക്കുക പ്രയാസമാണ്.ALSO READ: നൂറുവയസ്സുവരെ ജീവിക്കണോ?എങ്കിൽ അറിഞ്ഞിരിക്കണം ഈ ഡയറ്റിനെ പറ്റി…ശാരീരികമായി ഉപദ്രവിക്കുന്നവർശാരീരികമായ അക്രമത്തിന് യാതൊരു ന്യായീകരണവുമില്ല. നിങ്ങളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടത്. മർദ്ദനം കാലക്രമേണ കൂടാൻ സാധ്യതയുള്ളതിനാൽ ഉടൻ തന്നെ അത്തരം ബന്ധങ്ങളിൽ നിന്ന് മാറേണ്ടതാണ്.വഞ്ചിക്കുകയും പശ്ചാത്താപമില്ലാതിരിക്കുകയും ചെയ്യുന്നവർഒരാൾ നിങ്ങളെ വഞ്ചിക്കുകയും അതിൽ ഖേദമില്ലാതിരിക്കുകയും ചെയ്താൽ, അവർ നിങ്ങളുടെ വികാരങ്ങളെ വിലമതിക്കുന്നില്ല എന്നാണ് അർത്ഥം. അതിനാൽ ആ ബന്ധത്തിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ഏറ്റവും നല്ലത്.വൈകാരികമായി ചൂഷണം ചെയ്യുന്നവർനിങ്ങളെ എപ്പോഴും കുറ്റബോധത്തിലോ ഭയത്തിലോ നിർത്താൻ ശ്രമിക്കുന്നത് മാനസികാരോഗ്യത്തെ തകർക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ ലക്ഷണമല്ല.വാഗ്ദാനങ്ങൾ എപ്പോഴും ലംഘിക്കുന്നവർവാഗ്ദാനങ്ങൾ നൽകുകയും അവ ഒരിക്കലും പാലിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങളോടുള്ള അനാദരവാണ്. ഇത്തരക്കാരെ വിശ്വസിക്കാൻ കഴിയില്ല.ഉത്തരവാദിത്തം ഏറ്റെടുക്കാത്തവർസ്വന്തം തെറ്റുകൾ ഒരിക്കലും സമ്മതിക്കാതെ മറ്റുള്ളവരുടെ മേൽ കുറ്റം ചാരുന്നവരുമായി ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയില്ല. അതുപോലെ നിങ്ങളുടെ പങ്കാളി നിരന്തരമായി പരിഹസിക്കുകയുെ വിമർശനവും നടത്തുന്നവരാണെങ്കിൽ ആ ബന്ധത്തിൽ നിന്നും മാറി നിൽക്കുക. വാക്കുകൾ കൊണ്ടുള്ള മുറിവുകൾ ശാരീരികമായ ഉപദ്രവത്തിന് തുല്യമാണ്.The post പങ്കാളിക്ക് ഇനിയും എത്ര സെക്കൻഡ് ചാൻസുകള് നൽകും? ഈ സ്വഭാവമുള്ളവരാണെങ്കിൽ അവർ ഒരിക്കലും മാറില്ല, അറിയാം… appeared first on Kairali News | Kairali News Live.