ചെല്ലാനം തീരത്ത് നിർമ്മിക്കുന്ന രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കാനാകുന്നതിൽ നിറഞ്ഞ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടൽഭിത്തി നിർമ്മാണം തീരദേശ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രധാന പദ്ധതികളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ വികസന പദ്ധതികൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഒരുപോലെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ എങ്ങനെ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്തരം പദ്ധതികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വികസനത്തിന്റെ സ്പർശം എത്തുകയും, എല്ലാ ജനങ്ങളും നവകേരളത്തിന്റെ നേട്ടങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.The post ചെല്ലാനം തീരത്ത് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണത്തിന് തുടക്കം; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.