ജാമിഅ മര്‍കസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു

Wait 5 sec.

കാരന്തൂര്‍  | മര്‍കസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗണ്‍സിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ 2025-26 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷാഫലം ജാമിഅ ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക്‌സ്) കുഞ്ഞ് മുഹമ്മദ് സഖാഫി പറവൂര്‍ അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഷാഹുല്‍ ഹമീദ് എടക്കര (മര്‍കസ് സാനവിയ്യ കാരന്തൂര്‍) ഒന്നാം സ്ഥാനം നേടി. മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളിയിലെ ഹാഫിള് മുഹമ്മദ് ബിഷ്ര്‍ കൊട്ടപ്പുറം രണ്ടാം സ്ഥാനവും ഹാഫിള് മുഹമ്മദ് അഫീഫ് വീരമംഗലം മൂന്നാം സ്ഥാനവും നേടി.മര്‍കസ് സാനവിയ്യ, മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളി, മര്‍കസുല്‍ ഹുദാ അക്കിക്കാവ്, മര്‍കസ് ഖല്‍ഫാന്‍ കൊയിലാണ്ടി എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 249 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. മുഴുവന്‍ സ്ഥാപനങ്ങളും 100 ശതമാനം വിജയം നേടി.ജാമിഅ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അസ്ലം സഖാഫി മലയമ്മ, മിസ്‌ക് കോര്‍ഡിനേറ്റര്‍ ഹാഫിള് അബ്ദുല്‍ ഹസീബ് സഖാഫി, ഹാഫിള് ത്വാഹാ സഖാഫി, ശുഹൈബ് സഖാഫി ഫലം പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു. വിജയികളെ ജാമിഅ അക്കാദമിക് കൗണ്‍സില്‍ അഭിനന്ദിച്ചു