തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക് നേടി അംജദ് ഖാന്‍ നൂറാനി

Wait 5 sec.

പൂനൂര്‍ |  തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക് നേടി അംജദ് ഖാന്‍ നൂറാനി കക്കോവ്. എം.എ. മലയാളം സാഹിത്യരചന വിഭാഗത്തിലാണ് റാങ്ക് നേടിയത്. ജാമിഅ മദീനതുന്നൂറില്‍ നിന്നും ഏഴ് വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ അംജദ് ഖാന്‍ നൂറാനി നേരത്തേ സര്‍വകലാശാല എന്‍ട്രന്‍സിലും ഒന്നാം റാങ്ക് നേടിയിരുന്നു.മലയാളത്തില്‍ യുജിസി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും നേടിയ അദ്ദേഹം ചെറുകഥയ്ക്കുള്ള 2025ലെ സാഹിതി പുരസ്‌കാരം രണ്ടാം സ്ഥാനം നേടിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കഥാവിഭാഗത്തിലും കവിതാവിഭാഗത്തിലും ഫൈനല്‍ റൗണ്ടില്‍ എത്തിയതും എസ് എസ് എഫ് കേരള സംസ്ഥാന സാഹിത്യോത്സവില്‍ രചനാ മത്സരങ്ങളില്‍ മികവ് തെളിയിച്ചതുമുള്‍പ്പടെ ഇതിനകം ആനുകാലികങ്ങളില്‍ കവിതയും ചെറുകഥയുമായി അമ്പതോളം രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മലപ്പുറം കക്കോട് സ്വദേശികളായഅഹ്മദ് കബീര്‍ – സുലൈഖ ദമ്പതികളുടെ മകനാണ്.