ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്;കുന്ദമംഗലം ഉപജില്ലയില്‍ മര്‍കസ് ഗേള്‍സിന് ഒന്നാംസ്ഥാനം

Wait 5 sec.

കുന്ദമംഗലം |  പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) നടപ്പിലാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡില്‍ കുന്ദമംഗലം ഉപജില്ലയില്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനം, സാമൂഹിക ഇടപെടലിന്റെ ഭാഗമായി വ്യാവസായിക സന്ദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള വിവരസാങ്കേതിക പരിശീലനം തുടങ്ങിയ ലിറ്റില്‍ കൈറ്റ് അംഗങ്ങളുടെ പദ്ധതികളും സ്‌കൂള്‍ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങിയ 16 മേഖലകളിലെ പ്രവര്‍ത്തനങ്ങളും പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.പ്രധാനാധ്യാപകന്‍ നിയാസ് ചോലയുടെ നേതൃത്വത്തില്‍ ഷാക്കിറ പികെ, നുസ്രത്ത് ബീവി, ലൈല പാറപ്പുറത്ത്, പ്രീത എന്നീ അധ്യാപികമാരാണ് ലിറ്റില്‍ കൈറ്റ് വിദ്യാര്‍ഥിനികളെ സജ്ജരാക്കിയത്.