ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി ന്യൂസിലാൻഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ പറഞ്ഞ “ക്രൗഡിനെ നിശ്ശബ്ദമാക്കുക” എന്ന വെല്ലുവിളിയെ കാര്യമായെടുക്കേണ്ടതില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ്.“സബ് സെയിം ലൈന്‍ ചിപ്പ്കാ രഹേ ഹൈന, (എല്ലാവരും ഒരേ കാര്യം ആവർത്തിക്കുന്നു)” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വലിയ മത്സരങ്ങൾക്ക് മുമ്പ് പലരും ഇത്തരം കാര്യങ്ങൾ പറയാറുണ്ടെന്നും, അതു ടീമിനെ ബാധിക്കില്ലെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.Also Read: അഹമ്മദാബാദിൽ ഇന്ത്യൻ ആരാധകരെ “നിശ്ശബ്ദരാക്കും;” വെല്ലുവിളിച്ച് ന്യൂസിലൻഡ് നായകൻ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്റ്റേഡിയത്തിലെ ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരെ “നിശ്ശബ്ദമാക്കുകയാണ്” ന്യൂസിലൻഡിന്റെ ലക്ഷ്യമെന്ന് മിച്ചൽ സാന്റ്നർ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം.ഇന്ത്യയുടെ ക്യാമ്പില്‍ ഉത്സാഹം നിലനില്‍ക്കുന്നുണ്ടെന്ന് നായകൻ പറഞ്ഞു. അഞ്ചു മത്സര ടി 20 പരമ്പരയിൽ ന്യൂസിലന്‍ഡിനെ ഇന്ത്യ 4-1 ന് തകർത്തിരുന്നു. ഫൈനലില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശകാരമായ മത്സരം കാണാനാവുമെന്നും. കളിയുടെ ഭാഗമാണ് സമ്മർദ്ദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ നടക്കും.The post സാന്റ്നറിന്റെ ‘ആരാധകരെ നിശ്ശബ്ദമാക്കുമെന്ന ’ പ്രസ്താവനയെ തള്ളിക്കളഞ്ഞ് സൂര്യകുമാർ യാദവ് appeared first on Kairali News | Kairali News Live.