സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്ററിൻ്റെ പേരിൽ സൈബർ തട്ടിപ്പെന്ന് മുന്നറിയിപ്പ്. സോഷ്യൽ മീഡിയ, ഇമെയിൽ, വാട്സ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (I4C) എന്ന പേരിലാണ് വ്യാജ നോട്ടീസുകൾ അയച്ച് തട്ടിപ്പ് നടത്തുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ചു ഭീഷണിപ്പെടുത്തി പണാപഹരണമുൾപ്പെടെയുള്ള തട്ടിപ്പുകളാണ് നടക്കുന്നത്.ഇത്തരത്തിലുള്ള വ്യാജ നോട്ടീസുകളിൽ, വ്യക്തികളുടെ ഐ.പി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും, കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിൽ തെരച്ചിൽ നടത്തിയതായും ആരോപിച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അറസ്റ്റ് വാറൻ്റ്, കോടതി നടപടികൾ, പൊലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും കേസ് ഒഴിവാക്കുന്നതിനായി പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്റർ മുന്നറിയിപ്പ് നൽകി.ALSO READ: ‘കേരളത്തിലെത്തുമ്പോൾ രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അജണ്ട മാത്രം’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പിചില സന്ദർഭങ്ങളിൽ, വാട്സ് ആപ്പ് അല്ലെങ്കിൽ ഇമെയിൽ വഴി 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നിർബന്ധിക്കുകയും മറുപടി നൽകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.സർക്കാരിന്റെയോ ലോ എൻഫോഴ്സ്മെൻ്റ് ഏജൻസികളുടെയോ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ ഇമെയിൽ അല്ലെങ്കിൽ വാട്സ് ആപ്പ് സന്ദേശങ്ങളോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുക. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടുക. തട്ടിപ്പിനിരയായാൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.The post ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്ററിൻ്റെ പേരിൽ ഭീഷണി സന്ദേശങ്ങളും മെയിലുകളും; പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ… appeared first on Kairali News | Kairali News Live.