അമേരിക്ക-ഇസ്രായേൽ യുദ്ധത്തിനെതിരെയും ഇടക്കാല വ്യാപാര കരാറിനെതിരെയും മാർച്ച് 10-ന് പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച

Wait 5 sec.

സംയുക്ത കിസാൻ മോർച്ച (SKM) മാർച്ച് 10, 2026-ന് ഇന്ത്യയൊട്ടാകെ പ്രതിഷേധ ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്യതു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനെതിരെയും, ഇന്ത്യ-അമേരിക്ക ഇടക്കാല സ്വതന്ത്ര വ്യാപാര കരാർ ചട്ടക്കൂടിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കും. പഞ്ചാബിലെ ബർണാലയിൽ കർഷകരുടെ നേതൃത്വത്തിൽ മഹാ റാലി സംഘടിപ്പിപ്പിക്കും. രാജ്യത്തുടനീളം തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, വനിതാ സംഘടനകൾ എന്നിവരുമായി ചേർന്ന് പ്രാദേശിക തലങ്ങളിൽ സംയുക്തമായി പ്രതിഷേധങ്ങലും സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ രൂപം സംസ്ഥാനതലങ്ങളിൽ യൂണിയനുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ തീരുമാനിക്കും.സംയുക്ത കിസാൻ മോർച്ച അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തെ ശക്തമായി അപലപിച്ചു. ഈ യുദ്ധം പശ്ചിമേഷ്യയെ മുഴുവനായി ആയുധസംഘർഷത്തിലേക്ക് തള്ളുകയും ലോക സമ്പദ്‌വ്യവസ്ഥയെ അസ്ഥിരതയിലേക്ക് നയിക്കുകയും ചെയ്തിരിക്കുകയാണ്. ഇറാനെന്ന സ്വതന്ത്ര രാജ്യത്തിന്റെ നേതാവായ ആയത്തുള്ള ഖമനേയിയെ ലക്ഷ്യമിട്ട് നടത്തിയ കൊലപാതകത്തെയും, നിരവധി മുതിർന്ന നേതാക്കളുടെയും ആയിരക്കണക്കിന് നിരപരാധികളുടെയും മരണത്തെയും എസ്കെഎം ശക്തമായി അപലപിച്ചു. സ്കൂളുകളും ആശുപത്രികളും ബോംബാക്രമണത്തിനിരയായതും, 185 വിദ്യാർത്ഥിനികളെ സ്കൂളിൽ ബോംബ് വർഷിച്ച് കൊലപ്പെടുത്തിയതും,ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ നാവിക കപ്പലായ IRIS Dena-യെ ആക്രമിച്ച് 85 സൈനികരെ കൊലപ്പെടുത്തിയതിനെയും ശക്തമായി അപലപിക്കുന്നതായും സംഘടന അറിയിച്ചു.Also read : ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്ററിൻ്റെ പേരിൽ ഭീഷണി സന്ദേശങ്ങളും മെയിലുകളും; പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ…ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഈ യുദ്ധത്തിന് മുമ്പായി ഒരു വർഷത്തോളം വികസന രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായ വ്യാപാര തീരുവകളും ചൂഷണപരമായ വ്യാപാര നിബന്ധനകളും ചുമത്തിയിരുന്നു. അമേരിക്കയുടെ വൻ കടബാധ്യതയും വ്യാപാര കുറവും പരിഹരിക്കാനും, ലോക സമ്പദ്‌വ്യവസ്ഥയിൽ പെട്രോ-ഡോളർ ആധിപത്യം തുടരാനും വേണ്ടിയാണ് ഈ നയങ്ങൾ നടപ്പിലാക്കപ്പെട്ടതെന്ന് എസ്കെഎംആരോപിക്കുന്നു. ഇതിനായി അമേരിക്ക ബലഹീനമായ രാജ്യങ്ങളോട് നിബന്ധനകൾ ചുമത്തുകയും നേതാക്കളെ ഭീഷണിപ്പെടുത്തുകയും ഭരണകൂടങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്നു, ഇറാൻ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇന്ന് ലോകശാന്തിക്കും ജനങ്ങളുടെ താല്പര്യങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയായ രാജ്യമാണ് അമേരിക്കയെന്നും, ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെയും അത് ദുർബലപ്പെടുത്തുകയാണെന്നും എസ്കെഎം പ്രസ്താവിച്ചു.ഗൾഫ് മേഖലയിൽ നടക്കുന്ന ഈ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും പുതിയ ദുരിതങ്ങൾ സൃഷ്ടിക്കും. ഗൾഫ് രാജ്യങ്ങളിൽ 90 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ ജോലി ചെയ്യുന്നു, അവരിൽ ആശ്രിതരായവരുടെ എണ്ണം 5 കോടിയിലധികമാണ്. അവരുടെ സുരക്ഷ ഇപ്പോൾ ഭീഷണിയിലാണ്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 55 ശതമാനം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വർഷംതോറും 60 ലക്ഷം ടൺ ബാസ്മതി അരിയും വലിയ തോതിൽ മാംസവും സമുദ്രോൽപ്പന്നങ്ങളും പഞ്ചസാരയും പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നു. ഈ കയറ്റുമതികൾ ലക്ഷക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും ഉപജീവന മാർഗമാണ്. ഇറാനെതിരായ ആക്രമണത്തിന് രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനെയും, 75,000 പാലസ്തീനികൾ കൊല്ലപ്പെട്ട സംഭവങ്ങളെ അവഗണിച്ചതിനെയും എസ്കെഎം വിമർശിച്ചു.The post അമേരിക്ക-ഇസ്രായേൽ യുദ്ധത്തിനെതിരെയും ഇടക്കാല വ്യാപാര കരാറിനെതിരെയും മാർച്ച് 10-ന് പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച appeared first on Kairali News | Kairali News Live.