കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് അപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

Wait 5 sec.

കാളികാവ്| കര്‍ണാടകയിലെ തുമകൂരുവില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. ഇര്‍ഷാദ് അലി (23), മുഹമ്മദ് അമീന്‍ (22) എന്നിവരാണ് മരിച്ചത്. മൈസൂരു-മുത്തൂര്‍ റോഡില്‍ തുമകൂരുവില്‍വെച്ച് ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് അപകടം.ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. തുമകൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം നളെ നാട്ടിലെത്തിച്ച് ഖബറടക്കും.