അനശ്വര രാജന്റെ റൊമാന്റിക് കോമഡി എന്റർടെയ്നർ ചിത്രം ഒടിടിയിലെത്തി; എവിടെ കാണാം?

Wait 5 sec.

മലയാളികളുടെ പ്രിയപ്പെട്ട താരം അനശ്വര രാജൻ നായികയായി എത്തിയ തമിഴ് ചിത്രം ‘വിത്ത് ലൗവ്’ ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി പ്രീമിയർ ആരംഭിച്ചത്. അഭിഷൻ ജീവിന്താണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്.പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമയുടെ സംവിധായകൻ ആണ് അഭിഷൻ ജീവിന്ത്. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രം മധൻ എന്ന നവാഗത സംവിധായകൻ ആണ് ഒരുക്കിയത്.ALSO READ: 800 കോടി ബജറ്റ് ചിത്രത്തിന്റെ ഈണമൊരുക്കാൻ 21 വയസുകാരൻ; അറ്റ്ലിയോട് സായിക്ക് പറയാനുള്ളത്തിയേറ്ററുകളിലും വലിയ വിജയമായിരുന്നു‌ ‘വിത്ത് ലൗവ്’. സിനിമ തിയേറ്ററുകളിൽ മിസായക്കിയവരുംക്കും വീണ്ടും കാണാൻ കൊതിച്ചവരും നെറ്റ്ഫ്ലിക്സിൽ റിലീസായതോടെ ഏറെ സന്തോഷത്തിലാണ്. ഒടിടിയിൽ തമിഴ്, തെലു​ഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം കാണാം.മോനിഷ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര രാജൻ അവതരിപ്പിച്ചത്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നു. സൗന്ദര്യ രജനികാന്ത് ആണ് ഈ ചിത്രം നിർമിച്ചത്.The post അനശ്വര രാജന്റെ റൊമാന്റിക് കോമഡി എന്റർടെയ്നർ ചിത്രം ഒടിടിയിലെത്തി; എവിടെ കാണാം? appeared first on Kairali News | Kairali News Live.