വീണ്ടും കരുക്ക്! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം: അതിജീവിത സുപ്രീം കോടതിയിൽ

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ജാമ്യ വേളയിൽ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.Also read: സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുംതന്റെ സമ്മതമില്ലാതെ പലതവണ തന്നെ ബലാത്സംഗം ചെയ്തതായും, ഗർഭിണിയായിരുന്ന സമയത്ത് ഒരിക്കൽ പോലും സമ്മതം നൽകിയിരുന്നില്ലെന്നും അതിജീവിത വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നെ അബോർഷന് വിധേയയാക്കിയത്. രാഹുൽ ഒരു ‘സൈക്കോപാത്ത്’ ആണെന്നും, പ്രായപൂർത്തിയാകാത്ത ഇര ഉൾപ്പെടെ പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.Also read: ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകുംസാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുലിന് ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ കോടതിയുടെ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു.The post വീണ്ടും കരുക്ക്! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം: അതിജീവിത സുപ്രീം കോടതിയിൽ appeared first on Kairali News | Kairali News Live.