ആ​ഗോള ചർച്ചകളിൽ കേരളം മാതൃകയെന്ന് രാഹുൽ ​ഗാന്ധി

Wait 5 sec.

ആഗോള ആശയവും ആഗോള സങ്കല്പവും കൂടിയാണ് കേരളമെന്നും, ആഗോള ചർച്ചകൾക്ക് കേരളം മാതൃകയാണെന്നും രാഹുൽ ​ഗാന്ധി. പുതുയു​ഗ യാത്ര സമാപന സമ്മേളന വേദിയിൽ സംസാരിക്കവെയാണ് രാഹുൽ ഈ കാര്യം തുറന്ന് സമ്മതിച്ചത്.അതേ സമയം പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മില്യൺ കണക്കിന് പ്രവാസികൾ വിദേശത്ത് ഉണ്ടെന്നും, സംഘർഷങ്ങൾ പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. അനിശ്ചിതമായ ഒരു ഘട്ടത്തിലേക്കാണോ നാം പ്രവേശിക്കുന്നത്. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും അറിയില്ല. Also read : ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചുപ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.അമേരിക്കയുമായി കരാർ ഒപ്പിട്ടപ്പോൾ തന്നെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു. കരാർ രാജ്യത്തെ ജനങ്ങളെ സാരമായി ബാധിക്കും. ട്രംപ് മോദിയെ നിയന്ത്രിക്കുന്നെന്നും രാഹുൽ വിമർശിച്ചു.The post ആ​ഗോള ചർച്ചകളിൽ കേരളം മാതൃകയെന്ന് രാഹുൽ ​ഗാന്ധി appeared first on Kairali News | Kairali News Live.