അങ്കമാലിയിൽ 19 കാരി ജാസ്‍ലിയ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതി ഡോ. സിറിയക് പി. ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. സിറിയകിൻ്റെ പിതാവ് ജോർജ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചു.7 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി സിറിയകിനെ വാഗമൺ പൊലീസാണ് പിടികൂടിയത്. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഒളിവിൽ കഴിയാൻ സിറിയക്കിനെ സഹായിച്ച പിതാവ് ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.Also read: വസ്തുതർക്കം കലാശിച്ചത് കൊലപാതകത്തിൽ: യുവ ഹോക്കി താരത്തിന് ദാരുണാന്ത്യംഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് എടവനക്കാട് ജസ്‍ലിയ ജോൺസൺ മരണപ്പെട്ടത്. പാർട്‍ടൈം ജോലി കഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന ജാസ്‍ലിയയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രതി സിറിയകിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.The post അങ്കമാലിയിൽ ജാസ്ലിയ വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോ. സിറിയക് പി. ജോർജ് പിടിയിൽ appeared first on Kairali News | Kairali News Live.