സാംസങിൻ്റെ എ.ഐ (AI) ഫോണായ ഗാലക്‌സി എസ് 26 സീരീസിൻ്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ചും വിൽപ്പനയും പ്രമുഖ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ (myG) നേതൃത്വത്തിൽ നടന്നു. കോഴിക്കോട് കടവ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത സിനിമാതാരം രജിഷ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പുതിയ മോഡലുകൾ പുറത്തിറക്കി.ഗാലക്‌സി എസ് 26, എസ് 26 പ്ലസ്, എസ് 26 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഇതിൽ എസ് 26 അൾട്രയിൽ സ്‌നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ജനറേഷൻ 5 പ്രോസസ്സർ ആണ് ഉപയോഗിച്ചിരിക്കുന്നത്. വലിയ ഡിസ്പ്ലേ, ഫാസ്‌റ്റ് ചാർജിങ് തുടങ്ങി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒട്ടനവധി അത്യാധുനിക ഫീച്ചറുകൾ ഈ സീരീസിൻ്റെ പ്രത്യേകതയാണ്.Also read: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്സാംസങിൻ്റെ ഇന്ത്യയിലെ നമ്പർ വൺ പാർട്ട്ണറായ മൈജിയുടെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും പ്രൊഡക്റ്റ് എക്സ്പീരിയൻസ് ചെയ്ത് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ ഏത് മൈജി ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്യുന്ന കസ്‌റ്റമേഴ്‌സിന് ബ്രാൻ്റ് ഓഫറുകൾക്ക് പുറമെ മൈജി നൽകുന്ന സ്പെഷ്യൽ ഓഫറുകളും ലഭ്യമാവുമെന്ന് മൈജി ഇന്ത്യ അസിസ്റ്റൻ്റ് വൈസ് പ്രസിഡന്റ് രതീഷ് കുട്ടത്ത് പറഞ്ഞു. ഫോൺ ലോഞ്ചിനോട് അനുബന്ധിച്ച് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.The post സാംസങ് ഗാലക്‌സി എസ് 26 സീരീസ് വിപണിയിൽ; ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ appeared first on Kairali News | Kairali News Live.