സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയകക്ക് ശേഷം തുണിക്കഷണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി. മേനംകുളം സ്വദേശിയായ യുവതിയാണ് കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ മൂന്നു മാസമാണ് യുവതി വേദന സഹിച്ചത്.മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറുവേദനയ്ക്ക് ചികിത്സ തേടിയത് ക‍ഴിഞ്ഞ ഡിസംബർ 3നാണ്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചു. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലുംമുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ALSO READ: കെഎസ്ആർടിസിയും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരുക്ക്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വരുന്നത്. ഇതോടെ വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ ശസ്ത്രക്രിയ നടത്തിയ സി എസ് ഐ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ഷീബ പ്രമോദ് പറഞ്ഞു.അതേസമയം, തുണി എങ്ങനെയാണ് വയറ്റിൽ പോയതെന്ന് അറിയില്ലെന്ന വിശദീകരണവുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രംഗത്തുവന്നു. മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോയതാകാമെന്നുംഡോക്ടറുടെ വിശദീകരിച്ചു.The post ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷണം വയറ്റിൽ വെച്ച് തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി appeared first on Kairali News | Kairali News Live.