അസമിലെ വിമാനാപകടം; രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു

Wait 5 sec.

ന്യൂഡല്‍ഹി |  അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്നലെ രാത്രി തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.‘ഇന്ത്യന്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, ഈ ദുഃഖസമയത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു-‘ വ്യോമസേന എക്‌സില്‍ കുറിച്ചു.IAF acknowledges the loss of Sqn Ldr Anuj and Flt Lt Purvesh Duragkar, who sustained fatal injuries in the Su-30 crash. All personnel of the IAF express sincere condolences, and stand firmly with the bereaved family in this time of grief.@DefenceMinIndia@SpokespersonMoD… pic.twitter.com/zUtfUJ2ewr— Indian Air Force (@IAF_MCC) March 6, 2026ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, പറന്നുയര്‍ന്ന ഉടന്‍ തന്നെ കാണാതാവുകയായിരുന്നു. തകര്‍ന്നുവീണ സ്ഥലത്തുനിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ഈ ബേസ് സ്ഥിതി ചെയ്യുന്നത്.ഇന്നലെ രാത്രി 7:42-ഓടെയാണ് റഷ്യന്‍ നിര്‍മ്മിത വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. രണ്ട് സീറ്റുകളുള്ള, ബഹുമുഖ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ് . റഷ്യന്‍ കമ്പനിയായ സുഖോയ് വികസിപ്പിച്ച ഈ വിമാനം നിലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്നത്.