ടി20 ലോകകപ്പിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ നടത്തിയ പ്രകടനത്തെ പ്രശംസിച്ചു ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പിൽ സഞ്ജു “പക്വത പ്രാപിച്ചിരിക്കുന്നു” എന്നാണ് ശാസ്ത്രിയുടെ വിലയിരുത്തൽ. മാനസിക ശക്തിയും സ്ഥിരതയും മികച്ച ഷോട്ട് സെലക്ഷനും സഞ്ജുവിന്റെ പ്രകടനത്തിൽ വ്യക്തമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരമായി സഞ്ജു മാറിയിട്ടുണ്ട്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയെ ആവേശകരമായ ഏഴ് റൺസ് വിജയത്തിലേക്ക് നയിച്ചത്. അതിന് മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയുടെ ജയത്തിന് അടിത്തറയിട്ടതും സഞ്ജുവായിരുന്നു.സഞ്ജുവിന് എല്ലാ തരത്തിലുള്ള ഷോട്ടുകളും കളിക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ ശാസ്ത്രി, മുമ്പ് ചിലപ്പോൾ ഏകാഗ്രത നഷ്ടപ്പെടുന്നതാണ് പ്രശ്നമായിരുന്നതെന്നും വ്യക്തമാക്കി. എന്നാൽ ഇപ്പോൾ താരം മാനസികമായി കൂടുതൽ ശക്തനായെന്നും തന്റെ ശക്തികളെ ശരിയായി ഉപയോഗിക്കാൻ പഠിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: ലോകകപ്പ് ഫൈനലിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് ലക്ഷ്യം വെച്ച് സഞ്ജു സാംസൺസഞ്ജുവിന്റെ കഴിവിനെ കുറിച്ച് ഒരിക്കലും സംശയം ഉണ്ടായിരുന്നില്ലെന്നും, പക്ഷേ തുടർച്ചയായ മികച്ച പ്രകടനം കാണിക്കണമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷയെന്നും ശാസ്ത്രി പറഞ്ഞു. ഇപ്പോൾ ആ സ്ഥിരത സഞ്ജുവിന്റെ കളിയിൽ കാണാൻ തുടങ്ങിയതായും അദ്ദേഹം വിലയിരുത്തി.The post കഴിവ് എപ്പോഴും ഉണ്ടായിരുന്നു… ഇപ്പോൾ സ്ഥിരതയും! സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്ത്രി appeared first on Kairali News | Kairali News Live.