ഇസ്രയേലും അമേരിക്കയും സാധാരണക്കാരെ കൊല്ലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാനെ എന്തിനാണ് ഇസ്രയേലും അമേരിക്കയും ആക്രമിച്ചത് എന്നും അദ്ദേഹം ചോദിച്ചു. ആക്രമണത്തിന് ഒരു ന്യായീകരണമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു രാജ്യത്തിൻ്റെ പരമാധികാരിയെ വധിച്ചിരിക്കുകയാണ്. കൈയൂക്കുള്ളവൻ കാര്യകാരൻ എന്ന നിലയിലാണ് ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. ഗൾഫിൽ ലക്ഷകണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. എൻ എ ടി ഒ രാഷ്ട്രങ്ങൾ പൂർണമായും അമേരിക്കയുടെ കൂടെ ഇല്ല. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യം അതിൻ്റെ പൈതൃകത്തിന് അനുസരിച്ച നിലപാട് സ്വീകരിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി കെട്ടിപ്പിടിക്കുന്നു. ഒരക്ഷരം പോലും കേന്ദ്രം യുദ്ധത്തിനെതിരെ പറയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also read: മുറിവേറ്റവരുടെ നെഞ്ചിൽ കോൺഗ്രസിന്റെ ‘തറക്കല്ലിടൽ’ പ്രഹസനം: വാഗ്ദാനങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളാകുമ്പോൾ അതിനിടെ, ജിഫ്രി മുത്തുകോയ തങ്ങൾക്ക് അവാർഡ് നൽകാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. മുത്തുകോയ തങ്ങളുടെ ആഴത്തിലും പരപ്പിലുമുള്ള അറിവ് അദ്ദേഹത്തിൻ്റെ പൊതുജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്. വർഗീയ ശക്തികൾ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന കാലത്ത്, ജിഫ്രി തങ്ങൾ സമസ്തയെ നയിക്കുന്നത് അഭിനന്ദനാർഹമാണ്. സമുദായത്തിന് അകത്തും പുറത്തും തങ്ങൾ നൽകുന്ന ഊർജ്ജം ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.The post ഇസ്രയേലും അമേരിക്കയും സാധാരണക്കാരെ കൊല്ലുന്നു, നടക്കുന്നത് കടുത്ത അനീതിയെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.