മർകസ് നോളജ് സിറ്റി| വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഈ വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്‌സ് പ്രോഗ്രാം ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിത് മോഡേണ്‍ ലോസ്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിത് മോഡേണ്‍ ലോസ് എന്നീ കോഴ്സുകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.പി ജി വിഭാഗം: അൽ വാരിസ് മുഹമ്മദ് ശാമിൽ സഖാഫി (ഒന്നാം റാങ്ക്), അല്‍വാരിസ് അബ്ദുറഹ്‌മാൻ സഖാഫി (രണ്ടാം റാങ്ക്), അല്‍വാരിസ് മുഹമ്മദ് സഅദ് സഖാഫി (മൂന്നാം റാങ്ക്) നേടി.യു ജി വിഭാഗം: അല്‍വാരിസ് മുഹമ്മദ് മുസമ്മിൽ നൂറാനി (ഒന്നാം റാങ്ക്), അല്‍വാരിസ് അബ്ദുറഹീം നൂറാനി (രണ്ടാം റാങ്ക്), അല്‍വാരിസ് ത്വഹാ അമീൻ നൂറാനി (മൂന്നാം റാങ്ക്).വിറാസിലെ ശരീഅ പഠനത്തോടൊപ്പം മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ ബി പഠനം നടത്തുന്നവര്‍ കൂടിയാണ് ഇവര്‍. വിജയികള്‍ക്ക് ഇന്ന് ബദ്‌റുൽ കുബ്റാ സംഗമത്തിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അക്കാദമിക് പ്രൊഫിഷന്‍സി അവാര്‍ഡ് സമ്മാനിക്കും. വിജയികളെ റെക്ടർ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു.