പാർട്ടിയിൽ നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വ്യക്തിയല്ല പാർട്ടിയാണ് പ്രധാനമെന്നും പി കെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിക്കും. CPIM പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര. തെളിവുകള്‍ പുറത്തുവിടട്ടേ. അന്തസ്സുള്ള ആളുകള്‍ ആരോപണത്തിൻ്റെ വസ്തുതകള്‍ പുറത്തുവിടണം. കോണ്‍ഫിഡൻഷ്യൽ ഫയലുണ്ടെന്ന് പറയുന്നു. അതും പുറത്തുവിടട്ടെ. എല്ലാം വിളിച്ചു പറയുന്ന രീതിയല്ല ഞങ്ങളുടേത്. ഞങ്ങള്‍ പാർട്ടി മര്യാദ കാണിക്കുന്നവരാണ്.ALSO READ: ‘വി ഡി സതീശൻ മുതൽ ഷാഫി പറമ്പിൽ വരെയുള്ളവർ പരസ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി; കോൺഗ്രസിന്റെ പ്രതിഷേധം തന്നെ പരസ്യത്തിന്റെ വിജയം’: ഡോ. ജോൺ ബ്രിട്ടാസ് എംപിഎന്തും വിള‍ിച്ച് പറയുന്ന അവസ്ഥയിലേക്ക് എത്തിയാൽ അതിനെല്ലാം മറുപടി കൊടുക്കേണ്ട ഉത്തരവാദിത്തം ജില്ലാ സെക്രട്ടറിക്കില്ല. അതിനെല്ലാം ജനങ്ങള്‍ മറുപടി കൊടുക്കുംThe post ‘വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം, പി കെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കും’; ഇ എൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.