ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിന് മുൻപേ തന്നെ ജസ്പ്രീത് ബുമ്ര ചരിത്ര നേട്ടം സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 21ൽ താഴെ ശരാശരിയോടെ 500 വിക്കറ്റ് നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്ററാണ് ബുമ്ര. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിലാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. മത്സരത്തിലെ ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കി ബുമ്ര തന്റെ 500ാം വിക്കറ്റ് നേടി.ഇതുവരെ ഇന്ത്യയ്ക്കായി 235 മത്സരങ്ങളിൽ നിന്നാണ് ബുമ്ര 500 വിക്കറ്റ് നേടിയത്. 20.62 എന്ന ബൗളിംഗ് ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ 42 ബൗളർമാർ ഉണ്ടെങ്കിലും 21ൽ താഴെ ശരാശരി നേടിയ ഏക താരം ബുമ്രയാണ്.ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്താണ് പട്ടികയിൽ രണ്ടാമത്. 376 മത്സരങ്ങളിൽ നിന്ന് 949 വിക്കറ്റ് നേടിയ മഗ്രാത്തിന്റെ ശരാശരി 21.76 ആയിരുന്നു.Also Read: ബ്ലാസ്റ്റേഴ്സിന് വീണ്ടും ഷോക്ക്! സൗത്ത് ഡെർബിയിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ചെന്നൈബുമ്രയ്ക്ക് ടെസ്റ്റിൽ 234, ഏകദിനത്തിൽ 149, ടി20യിൽ 117 വിക്കറ്റുകളുണ്ട്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ അദ്ദേഹം ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയിട്ടുണ്ട്. ഫൈനലിൽ ബുമ്രയുടെ പ്രകടനമാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ നിർണയിക്കുകThe post മഗ്രാത്തിനെയും പിന്നിലാക്കി! ബുമ്രയുടെ ചരിത്ര നേട്ടം appeared first on Kairali News | Kairali News Live.