അച്ഛന്റെ സ്വപ്നം അവൾ യാഥാർത്ഥ്യമാക്കി; മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി, സന്തോഷ വാർത്ത പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ

Wait 5 sec.

മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി. അപ്രതീക്ഷിതമായ മണിയുടെ വിടവാങ്ങൽ മലയാളികൾക്ക് തീരാത്ത നോവാണ്. കലാഭവൻ മണിയു‌ടെ കുടുംബത്തെ പൊതുമധ്യത്തിൽ അങ്ങനെ കാണാറില്ല. മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മകളും. ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്.‘അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു’, മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. മണി ഓർമയായി പത്ത് വർഷം പിന്നിടുന്ന വേളയിലാണ് ഈ സന്തോഷ വാർത്ത എത്തുന്നത്.ALSO READ: ‘ബാബറി മസ്ജിദ് പൊളിക്കുമെന്ന് കോൺഗ്രസിന് അറിയാമായിരുന്നു, എന്നിട്ടും കർസേവകരെ തടഞ്ഞില്ല; കല്യാൺ സിങ് ‘വലിയ നുണ’ പറഞ്ഞു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ ശ്രീലക്ഷ്മി ഡോക്ടർ ആയി. ചേട്ടന്റെ ആഗ്രഹം പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു. മകളിപ്പോൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ്, രാമകൃഷ്ണൻ അറിയിച്ചു.മണിയുടെ ഏക മകളാണ് ശ്രീലക്ഷ്മി. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ‍ഡോക്ടറാക്കുക എന്നതും കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.ALSO READ: ‘വി ഡി സതീശൻ മുതൽ ഷാഫി പറമ്പിൽ വരെയുള്ളവർ പരസ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി; കോൺ​ഗ്രസിന്റെ പ്രതിഷേധം തന്നെ പരസ്യത്തിന്റെ വിജയം’: ഡോ. ജോൺ ബ്രിട്ടാസ് എംപിഅച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതി മികച്ച മാർക്ക് നേടിയത്. തുടര്‍ന്ന് പ്ലസ് ടുവും മികച്ച നിലയിൽ പാസായി. അച്ഛന്റെ ആ​ഗ്രഹം ലക്ഷ്യമാക്കി,‌ രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടി. മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അമ്മ നിമ്മിയും അവിടേക്ക് താമസം മാറ്റി. അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കിയ ശ്രീലക്ഷ്മിയെ തേടി സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദനപ്രവാഹമാണ്.The post അച്ഛന്റെ സ്വപ്നം അവൾ യാഥാർത്ഥ്യമാക്കി; മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി, സന്തോഷ വാർത്ത പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.