പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മേഖലയിലെ സിബിഎസ്ഇ പരീക്ഷകളിൽ ബോർഡ് നിർണ്ണായക മാറ്റങ്ങൾ വരുത്തി. മാർച്ച് 7 മുതൽ 11 വരെ നടക്കേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കിയതായും മാർച്ച് 7-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് അറിയിച്ചു.കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഇറാൻ, ഒമാൻ, ഖത്തർ. മാർച്ച് 7 മുതൽ 11 വരെയുള്ള പരീക്ഷകളും മുൻപ് മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കി. ഫലപ്രഖ്യാപന രീതി പിന്നീട് അറിയിക്കും. മാർച്ച് 7-ലെ പരീക്ഷ മാറ്റിവെച്ചു. മാർച്ച് 9 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 7-ന് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും.Also read: അങ്കമാലിയിൽ വിദ്യാർഥിനി വാഹനമിടിച്ച് മരിച്ച കേസ്; പ്രതി ഡോ. സിറിയക് പിടിയിൽമേഖലയിലെ ഈ അടിയന്തര സാഹചര്യത്തിൽ കുവൈറ്റ് സർക്കാർ സുരക്ഷാ ക്രമീകരണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വാർത്താവിനിമയ മേഖല ദേശീയ സുരക്ഷയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണെന്ന് വിലയിരുത്തിക്കൊണ്ട് കുവൈറ്റ് പ്രധാനമന്ത്രി ഷൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ലിബറേഷൻ ടവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സംവിധാനങ്ങളുടെ സ്ഥിരതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.Also read: പശ്ചിമേഷ്യൻ സംഘർഷം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചുരാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ശക്തവും സുരക്ഷിതവുമായ വാർത്താവിനിമയ ശൃംഖലകൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി ഉറപ്പാക്കാനാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. സിബിഎസ്ഇ വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായും ഔദ്യോഗിക അറിയിപ്പുകളുമായും നിരന്തരം ബന്ധപ്പെടണമെന്നും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.The post പശ്ചിമേഷ്യയിൽ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി കുവൈറ്റ് appeared first on Kairali News | Kairali News Live.