സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ 2026 മാർച്ച് 6 മുതൽ ഭാഗികമായി പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.അബുദാബിയിൽ നിന്നും തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസുകൾ നടത്തുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 9 എയർപോർട്ടുകൾ ലിസ്റ്റിലുണ്ട്.ബുക്കിംഗ് ഉള്ളവർക്ക് മുൻഗണന: നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരെ എത്രയും വേഗം ഈ വിമാനങ്ങളിൽ ഉൾപ്പെടുത്തും. പുതിയ ടിക്കറ്റുകൾ ഇത്തിഹാദ് വെബ്‌സൈറ്റ് വഴി ലഭ്യമാണ്.എയർപോർട്ടിൽ പോകുന്നതിന് മുമ്പ്: ഇത്തിഹാദിൽ നിന്ന് നേരിട്ടുള്ള അറിയിപ്പ് ലഭിച്ചവരോ അല്ലെങ്കിൽ പുതുക്കിയ സർവീസുകളിൽ കൺഫേംഡ് ബുക്കിംഗ് ഉള്ളവരോ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. അല്ലാത്തവർ വിമാനത്താവളത്തിലേക്ക് പോകരുത്.റീബുക്കിംഗ് സൗകര്യം: ഫെബ്രുവരി 28-ന് മുമ്പ് ടിക്കറ്റ് എടുത്തവർക്കും മാർച്ച് 21 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കും മെയ് 15 വരെയുള്ള വിമാനങ്ങളിൽ അധിക ചാർജ് ഇല്ലാതെ റീബുക്ക് ചെയ്യാവുന്നതാണ്.റീഫണ്ട് (തുക തിരികെ ലഭിക്കാൻ): മാർച്ച് 21 വരെയുള്ള ടിക്കറ്റുകൾക്ക് തുക തിരികെ ലഭിക്കാൻ വെബ്‌സൈറ്റിലെ റീഫണ്ട് ഫോം വഴിയോ ട്രാവൽ ഏജന്റ് വഴിയോ അപേക്ഷിക്കാം.നിലവിൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമാണ് സർവീസ്. മറ്റ് വാണിജ്യ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സാഹചര്യം വിലയിരുത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുമെന്ന് എത്തിഹാദ് അറിയിച്ചു.സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർവീസുകൾ നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്കും ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനും ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. കോൾ സെന്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.The post ഇത്തിഹാദ് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുന്നു; കൊച്ചിയും, കോഴിക്കോടും ലിസ്റ്റിൽ, യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ appeared first on Arabian Malayali.