ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ 2026-27 മഹാരാഷ്ട്ര ബജറ്റിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. കർഷകർ, മധ്യവർഗക്കാർ, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിവയെ പൂർണ്ണമായും അവഗണിച്ച് കരാറുകാരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ഈ ബജറ്റെന്ന് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി കർഷകരെയും ജനങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷക വായ്പ എഴുതിത്തള്ളുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതും, ‘ലാഡ്കി ബഹിൻ’ പദ്ധതിയിൽ പ്രഖ്യാപിച്ച 2100 രൂപ നടപ്പിലാക്കാത്തതും ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.Also read: വീണ്ടും കരുക്ക്! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം: അതിജീവിത സുപ്രീം കോടതിയിൽഹൈവേകൾക്കും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുമായി വൻതുക മാറ്റിവെച്ചത് സാധാരണക്കാർക്ക് എന്ത് ഗുണമുണ്ടാക്കുമെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. വലിയ സംഖ്യകളും പൊള്ളയായ പ്രഖ്യാപനങ്ങളും മാത്രമാണ് ബജറ്റിലുള്ളതെന്ന് കോൺഗ്രസ് വക്താവ് അതുൽ ലോന്ധെ പരിഹസിച്ചു. ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ദീർഘകാല ലക്ഷ്യങ്ങൾ മാത്രം മുന്നോട്ടുവെക്കുന്ന ബജറ്റാണിതെന്ന് വിജയ് വഡേത്തിവാർ വിമർശിച്ചു.Also read: മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി, സ്ഥിതി നിയന്ത്രണാതീതമാകും; മുന്നറിയിപ്പ് നൽകി യുഎൻ മേധാവിസംസ്ഥാനം കടുത്ത കടക്കെണിയിലായിരിക്കെ വീണ്ടും വലിയ തുക വായ്പയെടുത്ത് ബജറ്റ് അവതരിപ്പിച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് ശശികാന്ത് ഷിൻഡെ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു. വ്യവസായികളെയും കരാറുകാരെയും മാത്രം സഹായിക്കുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post മഹാരാഷ്ട്ര ബജറ്റ്: കർഷകരെയും സാധാരണക്കാരെയും അവഗണിച്ചുവെന്ന് പ്രതിപക്ഷം; ഫഡ്നാവിസ് സർക്കാരിനെതിരെ കടുത്ത വിമർശനം appeared first on Kairali News | Kairali News Live.