പശ്ചിമേഷ്യൻ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ പൊതുവേ ശാന്തമായ അന്തരീക്ഷമാണെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ മടക്കയാത്രയും വിദ്യാർഥികളുടെ പരീക്ഷകളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ പ്രതിസന്ധിയാണുള്ളത്.ബഹ്റൈനിൽ അതീവ ജാഗ്രത ഗൾഫ് മേഖലയിൽ കാര്യമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ബഹ്റൈനിൽ കഴിഞ്ഞ ദിവസം അപായ സൈറൺ മുഴങ്ങിയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതു സമയത്തും ഉണ്ടായേക്കാവുന്ന ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള ഭീതി എല്ലാ ഗൾഫ് രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.Also read: വീണ്ടും കരുക്ക്! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം: അതിജീവിത സുപ്രീം കോടതിയിൽയാത്രാ പ്രതിസന്ധിയും ടിക്കറ്റ് നിരക്കും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുകയാണ്. നിലവിൽ ലഭ്യമായ വിമാനങ്ങൾക്ക് ഭീമമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതും. ഇത് സാധാരണക്കാരായ പ്രവാസികളെയും അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രവാസലോകത്തിന്റെ പ്രതീക്ഷ.Also read: മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി, സ്ഥിതി നിയന്ത്രണാതീതമാകും; മുന്നറിയിപ്പ് നൽകി യുഎൻ മേധാവിസന്ദർശക വിസയിൽ എത്തി യുദ്ധസാഹചര്യത്തിൽ കുടുങ്ങിപ്പോയവർക്കും മറ്റ് സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും സഹായവുമായി കേരള സർക്കാരിന്റെ നോർക്ക (NORKA) സഹായ കേന്ദ്രങ്ങൾ രംഗത്തുണ്ട്. വിസ കാലാവധി കഴിഞ്ഞവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ആവശ്യമായ സഹായങ്ങൾ ഈ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്നു. വിദ്യാഭ്യാസ മേഖല സുരക്ഷാ ഭീതി നിലനിൽക്കുന്നതിനാൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകൾ നിലവിൽ ഓൺലൈൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ സുരക്ഷാ കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുകയാണ്.The post പശ്ചിമേഷ്യൻ യുദ്ധം എട്ടാം നാൾ: ഗൾഫ് മേഖലയിൽ ജാഗ്രത തുടരുന്നു; വിമാനയാത്രയും പരീക്ഷകളും പ്രതിസന്ധിയിൽ appeared first on Kairali News | Kairali News Live.