ആയുധപ്പുരകൾ നിറയ്ക്കാൻ ട്രംപ്; ആയുധ നിർമ്മാണം നാലിരട്ടിയാക്കാൻ കമ്പനികളുമായി ധാരണ

Wait 5 sec.

വാഷിംഗ്ടൺ | അമേരിക്കൻ പ്രതിരോധ മേഖലയിലെ ഏഴ് പ്രമുഖ കമ്പനികളുടെ മേധാവികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. ഇറാനിലെ അമേരിക്കൻ സൈനിക നടപടികളുടെയും മറ്റ് യുദ്ധസാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ആയുധ ശേഖരം വർധിപ്പിക്കുന്നതിനായി ഉൽപ്പാദനം നാലിരട്ടിയായി വർധിപ്പിക്കാൻ യോഗത്തിൽ ധാരണയായി. പ്രതിരോധ നിർമ്മാണ കമ്പനികളുമായി ഉൽപ്പാദനത്തെക്കുറിച്ചും അതിന്റെ സമയക്രമത്തെക്കുറിച്ചും വിജയകരമായ ചർച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.ലോക്ഹീഡ് മാർട്ടിൻ, ആർ ടി എക്സ് (റായ്തിയോൺ), ബി എ ഇ സിസ്റ്റംസ്, ബോയിംഗ്, ഹണിവെൽ എയ്‌റോസ്‌പേസ്, എൽ ത്രീ ഹാരിസ്, നോർത്രോപ്പ് ഗ്രമ്മൻ എന്നീ കമ്പനികളാണ് ചർച്ചയിൽ പങ്കെടുത്തത്. ‘എക്സിക്വിസിറ്റ് ക്ലാസ്’ വിഭാഗത്തിൽപ്പെട്ട അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം അടിയന്തരമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആയുധ നിർമ്മാണ പ്ലാന്റുകളുടെ വിപുലീകരണം മൂന്ന് മാസം മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ലാഭവിഹിതം ഓഹരി ഉടമകൾക്ക് നൽകുന്നതിനേക്കാൾ മുൻഗണന ആയുധ നിർമ്മാണത്തിന് നൽകണമെന്ന് കമ്പനികൾക്ക് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ഉക്രൈൻ, ഇസ്റാഈൽ, ഗസ്സ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾക്കായി ഇതിനകം തന്നെ ബില്യൺ കണക്കിന് ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിസൈൽ ഇന്റർസെപ്റ്ററുകളുടെയും ടി എച്ച് എ എ ഡി (താഡ്) മിസൈലുകളുടെയും ഉൽപ്പാദനം വൻതോതിൽ വർധിപ്പിക്കാൻ ലോക്ഹീഡ് മാർട്ടിൻ ഉൾപ്പെടെയുള്ള കമ്പനികൾ നടപടികൾ തുടങ്ങി. SummaryUS President Donald Trump has reached an agreement with seven major defense contractors to quadruple the production of advanced weaponry. The decision comes as the Pentagon seeks to replenish its stockpiles following military activities in Iran and ongoing support for allies like Ukraine and Israel. Top firms including Lockheed Martin and Boeing will prioritize manufacturing over shareholder payouts to meet the surging demand for air defense systems.