ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കില്ലെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി അമീർ സയീദ് ഇറവാനി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം അധിനിവേശം അവസാനിക്കുന്നത് വരെ സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശം ഇറാൻ തുടർന്നും വിനിയോഗിക്കുമെന്ന് ഇറവാനി വ്യക്തമാക്കി. ഇറാന്റെ നടപടികൾ നിയമപരവും അനിവാര്യവും ആനുപാതികവുമാണെന്ന് പറഞ്ഞ അദ്ദേഹം ആക്രമണകാരികളുടെ സൈനിക ലക്ഷ്യങ്ങളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞു.ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറവാനി അടിവരയിട്ടു. എന്നിരുന്നാലും, രാജ്യം ഒരിക്കലും അതിന്റെ പരമാധികാരം അടിയറവ് വെക്കില്ലെന്നും ജനങ്ങളെയും പ്രദേശത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെയും ഇറവാനി ആഞ്ഞടിച്ചു.ALSO READ: ‘ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ’; ആശംസകളുമായി മമ്മൂട്ടിഈ പരാമർശങ്ങൾ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒരു വിദേശ ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരായ ആക്രമണങ്ങളെയും യുദ്ധക്കുറ്റങ്ങളെയും അപലപിക്കാൻ എല്ലാ യുഎൻ അംഗരാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനത്തിന് ഭീഷണിയായ ഇത്തരം അധിനിവേശങ്ങൾ തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടും വൈകാതെ തന്നെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ ദൃഢമായും വ്യക്തമായും ഇടപെടണമെന്നും ഇറവാനി ആവശ്യപ്പെട്ടു.The post ‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കുകയുമില്ല’ appeared first on Kairali News | Kairali News Live.