മുന്തിരി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നാരുകളും മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുന്തിരി ജ്യൂസാക്കിയും അല്ലാതെയുമൊക്കെ നമ്മൾ കഴിക്കാറുണ്ട്.എന്നാൽ വിപണിയിൽ നിന്നും വാങ്ങുന്ന മുന്തിരിയിൽ കീടനാശിനികളും അഴുക്കും അണുക്കളും ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ മുന്തിരിയോട് വിമുഖത കാണിക്കുന്നവരുമുണ്ട്. എന്നാൽ ചില പൊടിക്കൈകൾ കൊണ്ട് ഈ അണുക്കളെ നമുക്ക് തുരത്താനാകും. ആ മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.ALSO READ: നാവും പറഞ്ഞുതരും ചില രോഗങ്ങളെ! നാവിന്റെ നിറം മാറ്റം അവഗണിക്കരുത്; ഈ ലക്ഷണങ്ങൾ രോഗനിർണയത്തിന് സഹായിക്കുമെന്ന് വിദഗ്ധർബേക്കിംഗ് സോഡ ഉണ്ടോ?ബേക്കിംഗ് സോഡ മുന്തിരിയിലെ വിഷാംശവും അണുക്കളും നീക്കം ചെയ്യാൻ മികച്ചതാണ്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കണം. ഇതിൽ മുന്തിരി 15 മിനിറ്റ് മുക്കിവെക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്ത് കഴിക്കാം.വിനാഗിരിയും ബെസ്റ്റ്മുന്തിരി വിനാഗിരി ഉപയോഗിച്ചും വൃത്തിയാക്കാനാകും. ഇതിനായി ഒരു പാത്രം വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത ശേഷം മുന്തിരി മുക്കിവെക്കാം.ALSO READ: വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലേ? വസ്തുതയെന്ത്?ഒഴുകുന്ന വെള്ളത്തിൽ കഴുകാംബേക്കിംഗ് സോഡയിലോ വിനാഗിരിയിലോ മുക്കിവെച്ച മുന്തിരി, പിന്നീട് ടാപ്പിന് താഴെ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് മുന്തിരിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ പൂർണമായും മാറ്റാൻ സഹായിക്കും.ഈർപ്പം കളയാൻ മറക്കരുത്കഴുകിയെടുത്ത മുന്തിരിയിലെ ഈർപ്പം ഉടൻ തന്നെ മാറ്റണം. ഇതിനായി വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടക്കാം. വെള്ളം തങ്ങിനിൽക്കുന്നത് മുന്തിരി വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും.The post മുന്തിരിയിലെ കീടനാശിനിപ്പേടി കഴുകിക്കളയാം ഈസിയായി, ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ appeared first on Kairali News | Kairali News Live.