ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Wait 5 sec.

നോളജ് സിറ്റി| പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനും ലോകസമാധാന പ്രാര്‍ത്ഥനക്കും മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ തുടക്കമായി. ആഗോള സമാധാനത്തിന് വേണ്ടി നൂറുക്കണക്കിന് ഖുര്‍ആനുകള്‍ ഖതം ചെയ്യുന്ന മഹ്‌ളറതുല്‍ ഖുര്‍ആന്‍ സംഗമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സയ്യിദ് ഹൈദ്രോസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹാശിം ജീലാനി, ഖാരിഅ് ഹനീഫ സഖാഫി, അലവി സഖാഫി കായലം, യാസീന്‍ അബ്ദുല്‍ ഹകീം സഖാഫി നേതൃത്വം നല്‍കി.തുടര്‍ന്ന്, മശ്ഖുല്‍ ഖുര്‍ആന്‍, ജുമുഅ പ്രഭാഷണം, ഹംസിയ്യ മജ്‌ലിസ്, ബദ്ര്‍ പ്രഭാഷണം, അസ്മാഉല്‍ ബദ്ര്‍ പാരായണം, തഅ്ജീലുല്‍ ഫുതൂഹ് തുടങ്ങിയ സെഷനുകളാണ് നടക്കുന്നത്.ലോക സമാധാനത്തിനായി പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നടത്തുന്ന  പ്രാര്‍ഥനാ സംഗമം വൈകിട്ട് നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. രാത്രി 10 മണിക്ക് നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സംഗമം സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം ഉസ്താദ് സമാധാന സന്ദേശ പ്രഭാഷണം നടത്തും.അര്‍ദ്ധരാത്രി നടക്കുന്ന സമാപന പ്രാര്‍ത്ഥനയോടെ സമ്മേളനം സമാപിക്കും.