രാവിലെ ചായയ്ക്ക് കഴിക്കാൻ ഉപ്പുമാവ് ആണെന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് മുഖം ചുളിയും. വേറൊന്നും ഉണ്ടാക്കാൻ ഇല്ലെങ്കിൽ മാത്രം ഉപ്പുമാവിൽ അഭയം കണ്ടെത്തുന്നവരുമുണ്ട്. അത്ര ബോറനാണോ ഉപ്പുമാവ്? എന്നാൽ ഉപ്പുമാവിൽ ഒരു വെറൈറ്റി പരീക്ഷിച്ചാലോ?ഈ റെസിപ്പി ഹെൽത്തിയുമാണ് കേട്ടോ. റവ ഇല്ലെങ്കിലും നമുക്ക് ഈ റെസിപ്പി തയ്യാറാക്കാം. റവയ്ക്ക് പകരം സേമിയ എടുത്താൽ മതി. എങ്ങനെയാണ് ഈ ഹെൽത്തി സേമിയ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾസേമിയകറിവേപ്പിലഇഞ്ചിപച്ചമുളക്സവാളചെറുപയർമല്ലിയിലനാരങ്ങനീര്കായപ്പൊടിവെളിച്ചെണ്ണകടുക്വെള്ളംതയ്യാറാക്കുന്ന രീതിആദ്യം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. ശേഷം ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ചാ ചൂടാകുമ്പോൾ സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം. അതേ ചട്ടിയിലേയ്ക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് കടുക് പൊട്ടിച്ച് കായം ചേർത്ത് മൂപ്പിക്കണം. ഇതിലേയ്ക്ക് കറിവേപ്പിലയും ചേർക്കാം.ALSO READ: നോമ്പുകാലമല്ലേ തരി ബിരിയാണിയാണ് ഇത്തവണത്തെ മെയിൻ; രുചി വൈവിധ്യവുമായി വൈറലായ ആ റെസിപ്പി ഇതാശേഷം നീളത്തിൽ അരിഞ്ഞുവെച്ച സവാള ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർക്കണം. മുളപ്പിച്ച ചെറുപയർ ഹെൽത്തി ഓപ്ഷനാണ്. ഇതില്ലാതെയും തയ്യാറാക്കാം. രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളച്ചുവരുമ്പോൾ വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം. വെള്ളം വറ്റി കഴിഞ്ഞ് കുറച്ച് മല്ലിയിലയും നാരങ്ങ നീരും ചേർത്ത് കഴിക്കാം.The post ഈ ഉപ്പുമാവ് ഉണ്ടാക്കാൻ റവ വേണ്ട, ഐറ്റം സൂപ്പറാ… ഹെൽത്തിയും appeared first on Kairali News | Kairali News Live.