ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു

Wait 5 sec.

അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാന് മറ്റ് രാജ്യങ്ങളിലേയ്ക്ക് അധിനിവേശം നടത്താൻ പദ്ധതികളില്ലെന്നും, ഇറാനെതിരെ നേരിട്ടുള്ള ആക്രമണം ഉണ്ടാകാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ നീക്കങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.Also read: കുട്ടനാടിന് പുത്തൻ ഉണർവ്: ‘നമ്മൾ നവകേരളത്തിലേയ്ക്ക്’; പടഹാരം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചുഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. മുൻപ് നടന്ന ആക്രമണങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങൾ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. എമിറേറ്റ്സ് എയർലൈൻ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുന്ന യാത്രക്കാർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് അധികൃതർ നിർദ്ദേശിച്ചു.English Summary: Iranian President Masoud Pezeshkian apologized to Gulf countries and said Iran will not attack neighboring nations unless Iran faces a direct attack.The post ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു appeared first on Kairali News | Kairali News Live.