ഉറക്കം 6 മണിക്കൂറിൽ കുറവാണോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

Wait 5 sec.

ഉറക്കത്തിന് മനുഷ്യന്റെ ആരോ​ഗ്യത്തിൽ വലിയ സ്ഥാനമുണ്ട്. മറ്റ് കാര്യങ്ങൾക്കിടെ ഉറക്കത്തെ ത്യജിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കേട്ടോളൂ, നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ഉറങ്ങാന്‍ 5, 6 മണിക്കൂര്‍ മതി എന്ന് കരുതുന്നവരും അറിഞ്ഞിരിക്കണം ഇനി പറയുന്ന കാര്യങ്ങൾ.കുറഞ്ഞ സമയം ഉറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ജോലിയുടെ സമയവും ജീവിത സമ്മര്‍ദ്ദങ്ങളുമൊക്കെ പലരുടെയും ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പക്ഷേ ഉറക്കക്കുറവ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വലുതാണെന്ന് ഓർക്കണം. ഒരാള്‍ക്ക് 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ALSO READ: മുന്തിരിയിലെ കീടനാശിനിപ്പേടി കഴുകിക്കളയാം ഈസിയായി, ഇക്കാര്യങ്ങൾ ചെയ്തുനോക്കൂതുടര്‍ച്ചയായി രണ്ട് ആഴ്ചക്കാലം രാത്രിയില്‍ 6 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത് എങ്കിൽ ബുദ്ധിശക്തിയേയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും. ഇവരുടെ തലച്ചോറ് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഉറങ്ങാതിരിക്കുന്ന ഒരാളുടെ തലച്ചോറിന് സമാനമാണെന്ന് ഉറക്കവുമായി ബന്ധപ്പെട്ട് നടത്തിയ പല പഠനങ്ങള്‍ പറയുന്നു.ശ്രദ്ധക്കുറവ്ഉറക്കം കുറഞ്ഞാൽ ശ്ര​ദ്ധയ്ക്കും പണികിട്ടും. എന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ഈ ഉറക്കക്കുറവ് കുറയ്ക്കും. തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഇങ്ങനെ വരുമ്പോൾ ഉന്മേഷത്തോടെയിരിക്കാന്‍ കഴിയാതെ ആവുന്നു.തലച്ചോറിനും പണിതലച്ചോറിന്റെ പ്രതികരണശേഷിയെയും തുടര്‍ച്ചയായ ഉറക്കക്കുറവ് വളരെയധികം ബാധിക്കും. പെട്ടെന്ന് ആക്ഷന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍, അതായത് വാഹനം ഓടിക്കുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന സാഹചര്യങ്ങളില്‍ അത് തടസ്സപ്പെടാനിടയാക്കും.ALSO READ: വെറുതെയിരുന്നാൽ പോലും കൈകാലുകൾ അമിതമായി വിയർക്കുന്നുണ്ടോ? ഇത് വെറും വേനൽച്ചൂടല്ല, കാരണം മറ്റൊന്ന്തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉറക്കക്കുറവ് മന്ദഗതിയിലാക്കും. കൂടാതെ ചിന്തകളെയും പ്രവര്‍ത്തിയേയും തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തെയും ബാധിക്കും. ദേഷ്യം, ഉത്കണ്ഠ, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്കും കാരണമാകും.ഓര്‍മശക്തി കുറയുംഉറക്കക്കുറവ് ഹ്രസ്വകാല ഓര്‍മ്മകള്‍ സൂക്ഷിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനുമുള്ള തലച്ചോറിന്റെ കഴിവിനെ നശിപ്പിക്കുന്നു. ഇത് വ്യക്തിജീവിതത്തില്‍ ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.The post ഉറക്കം 6 മണിക്കൂറിൽ കുറവാണോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത് appeared first on Kairali News | Kairali News Live.