കെ എസ് ആര്‍ ടി സി ബസ് ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; 44പേർക്ക് പരിക്ക്, നാലുപേർ ഗുരുതരാവസ്ഥയിൽ

Wait 5 sec.

ആലപ്പുഴ| അരൂര്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. അപകടത്തില്‍ 44 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയ്ക്ക് സമീപം എരമല്ലൂര്‍ കാഞ്ഞിരമറ്റം ക്ഷേത്രത്തിനടുത്തുവച്ചായിരുന്നു അപകടം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണം വ്യക്തമല്ല. പരുക്കേറ്റവരില്‍ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുപേരുടെ നില അതീവ ഗുരുതരമാണ്.