സതീശൻ്റെ തട്ടകത്തിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി ; സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി എം.ജെ രാജു

Wait 5 sec.

വി.ഡി സതീശൻ്റെ മണ്ഡലമായ പറവൂരിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും മുൻ നഗരസഭാ വൈസ് ചെയർമാനുമായ എം.ജെ രാജു രംഗത്തെത്തിയതോടെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നത്. നിലവിൽ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന രാജു, സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് അടക്കമുള്ള ഉന്നത നേതൃത്വത്തിന് കത്ത് നൽകി കഴിഞ്ഞു.ഔദ്യോഗിക നേതൃത്വവുമായി കുറച്ചുനാളായി അകൽച്ചയിലുള്ള പറവൂരിലെ 17-ഓളം പ്രമുഖ പ്രാദേശിക നേതാക്കളുടെ പിന്തുണയും രാജുവിനുണ്ട്. ഇവർ എല്ലാവരും ചേർന്ന് ഒപ്പിട്ട കത്താണ് നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. വി.ഡി സതീശൻ്റെ കോട്ടയായി അറിയപ്പെടുന്ന പറവൂരിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇത്തരമൊരു വെല്ലുവിളി ഉയരുന്നത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.ALSO READ : ‘എത്ര തിരക്കായാലും പറഞ്ഞ സമയത്ത് എത്തും, കാര്യങ്ങള്‍ ഓർത്തു വയ്ക്കാൻ ഡയറിയൊന്നും വേണ്ട’; മന്ത്രി വി എൻ വാസവനെക്കുറിച്ച് ഡോ. ജയകുമാർസീറ്റ് നൽകാൻ പാർട്ടി തയ്യാറായില്ലെങ്കിൽ പറവൂരിൽ വിമതനായി മത്സരിക്കുമെന്ന കർശന നിലപാടിലാണ് എം.ജെ രാജു. ഇതോടെ, വി.ഡി സതീശൻ്റെ സ്വന്തം തട്ടകത്തിൽ കോൺഗ്രസിനുള്ളിലെ ഈ പൊട്ടിത്തെറി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയേക്കുംThe post സതീശൻ്റെ തട്ടകത്തിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി ; സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി എം.ജെ രാജു appeared first on Kairali News | Kairali News Live.